മഞ്ഞപ്ര : കഴിഞ്ഞ ദിവസം മഞ്ഞപ്രയിൽ ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന വെളിയത്ത് വീട്ടിൽ ലീല ഗോപാല കൃഷ്ണൻ്റെ വീട്ട് മുറ്റത്തെ മാവ് വട്ടം ഒടിഞ്ഞ് മെയിൻ റോഡിലേക്ക് പതിച്ചു. ......
പരിശുദ്ധ റമസാൻ അനുഗ്രഹിച്ച് നൽകിയ ഉണർവ്വും ഉന്മേഷവും ഉൾക്കൊണ്ട് കനക സൂര്യപ്രഭയിലുണരുന്ന പെരുന്നാൾ പ്രഭാതത്തിൽ സിയോണ മീഡിയ മലയാളി പ്രവാസ സമൂഹത്തിനായി അവതരിപ്പിക്കുന്നു. പെരുന്നാൾ പുലരി മലയാള മാഗസിൻ. ......
തിരുവനന്തപുരം: മുൻ സംസ്ഥാന പ്രസിഡന്റ് പി.എൻ പ്രസന്നകുമാറിന് കേരള പത്രപ്രവർത്തക യൂനിയന്റെ സ്മരണാഞ്ജലി. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഈ വർഷത്തെ ഇഫ്താർ വിരുന്നു ഹിലാൽ ബ്ലൂ ഗാലക്സി ഹാളിൽ വെച്ച് നടന്നു. ലിയാന മറിയം ശറഫുദ്ധീൻ ന്റെ ഖുർആൻ പാരായണത്തോടുകൂടിതുടങ്ങിയ ചടങ്ങിൽ ഹബീബ് റഹ്മാൻ റമദാൻ സന്ദേശവും ലഹരി വിരുദ്ധ സന്ദേശവും നൽകി.
കുവാഖ് കുടുംബാംഗങ്ങളോടൊപ്പം വിവിധ സംഘടനാ പ്രതിനിധികളും ഒപ്പം എച്ച്. ബി സിംഗ് ബുള്ളർ, ഹസ്സൻ കുഞ്ഞി, സന്തോഷ് കുമാർ, നൗഫൽ തുടങ്ങിയ പൗര പ്രമുഖരും ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു. ......
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷം. നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ സമരപന്തലിലെത്തിയാണ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. ......
ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പിലെ പരിമിതമായ സാഹചര്യങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ 43ലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 400 ഓളം പേർ പങ്കെടുത്തു. ......
ഉന്നതരായ പ്രതികൾ കോടതിയിൽ എത്തുമ്പോൾ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് കേരള ഹൈക്കോടതി. പാതിവില തട്ടിപ്പുകേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ......
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സിപിഐ സസ്പെൻഡ് ചെയ്തു. പാർട്ടി എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിന് പിന്നാലെ ഇസ്മയിൽ നടത്തിയ വിവാദ പ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ......
അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്ത തെന്നിന്ത്യൻ സിനിമാതാരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെ 25 സെലിബ്രിറ്റികൾക്കെതിരെയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ......